ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്നും ഇതിനെ ആര്‍ക്കും തടയാനാകില്ലെന്നും ശശി തരൂര്‍ എംപി. ഒരു ചാനല്‍ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഇരുപത്തിയൊന്നോളം സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലുണ്ട്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കകം രാജ്യസഭയിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ അവര്‍ രാജ്യത്തെ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.
ലോക്സഭ, രാജ്യസഭ എന്നിവിടങ്ങളിലെ ഭൂരിപക്ഷവും ഭരണഘടനാ ഭേദഗതിക്ക് വേണ്ട സംസ്ഥാനങ്ങളുടെ പിന്തുണയും ആര്‍എസ്എസുകാരായ പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരും കൂടി ചേരുമ്പോള്‍ ഇക്കാര്യം ബിജെപിക്ക് വളരെ എളുപ്പമാണ്. പിന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആര്‍എസ്എസിന്റെ സ്വപ്നത്തെ ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.