ന്യൂഡല്‍ഹി: കലാപം നടക്കുന്ന ഡല്‍ഹി ചാന്ദ്ബാഗില്‍ ഐബി ഉദ്യോഗസ്ഥന് മരിച്ച നിലയില്‍. അക്രമികളുടെ കല്ലേറില്‍ മരിച്ചതാണെന്നാണ് സംശയം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വലിയ കലാപമാണ് ചാന്ദ് ബാഗില്‍ നടന്നത്.
അതെസമയം ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. 56 പോലീസുകാര്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് ഷഹീന്‍ബാഗ് കേസിനൊപ്പം പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എസ്കെ കൗളും, കെഎം ജോസഫും അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍, ഹൈക്കോടതി ഇപ്പോള്‍ ഈ കേസ് പരിഗണിക്കാനിരിക്കുന്നതിനാല്‍, തല്ക്കാലം ഇടപെടാനില്ലെന്നും, ഹൈക്കോടതി തീരുമാനം വന്ന ശേഷം ഉടന്‍ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതെസമയം ഡല്‍ഹി പോലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ബ്രിട്ടീഷ് പോലീസിനെ കണ്ട് പഠിക്കണമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.