ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി തള്ളിയത്.എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി തീരുമാനം എടുത്തത്. കേസിന്റെ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് നല്‍കിയില്ലെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടതി വിലയിരുത്തി.
പ്രതിയുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി ദയാ ഹര്‍ജി പരിഗണിച്ചപ്പോള്‍ കണക്കില്‍ എടുത്തില്ലെന്ന വാദം തെറ്റാണെന്നും കോടതി വിലയിരുത്തി. വിനയ് ശര്‍മക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല.അതേസമയം നിര്‍ഭയ കേസ് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി തളര്‍ന്നു വീണു.