അഹമ്മദാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മാസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. അഹമ്മദാബാദിലെ ദരിയപുരിലാണ് ദാരുണ സംഭവം. സ്ത്രീയെ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.
ഇവര്‍ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി നിലത്തിട്ട് ചവിട്ടുന്നുമുണ്ട്. പിന്നീട് ചില ആളുകള്‍ ഇടപെട്ടാണ് ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്. പിന്നീട് പോലീസ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച വിവരം മറച്ചുവെക്കാനാണ് പോലീസ് ശ്രമം നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്.