ഹൈദരാബാദ്; ഹൈദരാബാദില്‍ വ്യവസായിയെ മുഖം മൂടി ധാരികള്‍ തട്ടിക്കൊണ്ടു പോയി. പ്രൈവറ്റ് ഫിനാന്‍സര്‍ ആയ ഗജേന്ദ്ര പ്രകാശിനെയാണ് പണം ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച മുഖം മൂടി ധാരികള്‍ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോയവരുടെ ആവശ്യപ്രകാരം ഗജേന്ദ്ര പ്രകാശിന്റെ കുടുംബം 1 കോടി രൂപ നല്‍കിയതിന് പിന്നാലെ ഗജേന്ദ്ര പ്രകാശിനെ മോചിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഗജേന്ദ്ര പ്രസാദിനെ മുഖം മൂടി ധരിച്ചവര്‍ തട്ടിക്കൊണ്ടു പോയത്. 3 കോടി രൂപ കൊടുത്തില്ലെങ്കില്‍ ഗജേന്ദ്ര പ്രകാശിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഗജേന്ദ്രന്റെ കുടുംബം 1 കോടി നല്‍കിയതിന് പിന്നാലെ ഗജേന്ദ്രയെ വിട്ട് നല്‍കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗജേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയാണ്.