കൊല്‍ക്കത്ത: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും അസഹിഷ്ണുതക്കുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്റത്ത് ജഹാന്റെ തുറന്ന കത്ത്. ഇത്തരം മോശം പ്രവണതകള്‍ വര്‍ധിച്ചു വരുമ്പോഴും മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും നുസ്രത്ത് വിമര്‍ശിച്ചു.
ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് മുസ്ലിംകള്ക്കും ദലിതര്‍ക്കും നേരെ കൂടുതല്‍ ആക്രമണമുണ്ടായത്. ജയ് ശ്രീറാം വിളി ഇപ്പോള്‍ കൊലവിളിയായി മാറിയിരിക്കുകയാെണെന്നും ജയ്ശ്രീറാം മുഴക്കിയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ കലാകാരന്മാരെ അഭിനന്ദിക്കുന്നുവെന്നും നുസ്റത്ത് പറയുന്നു.
ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. ബീഫിന്റെയും കന്നുകാലികളുടെയും മറ്റും പേരില്‍ മുഹമ്മദ് അഖ്ലാക്കിനെയും പെഹ്ലുഖാനെയുമൊക്കെ ഗോരക്ഷകര്‍ തല്ലിക്കൊന്നു. തബ്രിസ് അന്‍സാരിയെ ജയ് ശ്രീറാം വിളിക്കാത്തതിനും തല്ലിക്കൊന്നു. ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ കര്‍ശന
നിയമം വേണമെന്നും നുസ്രത്ത് കത്തിലൂടെ ആവശ്യപ്പെട്ടു.