ശ്രീനഗര്‍: സാധാരണക്കാരെ കൊല്ലുന്നതിനു പകരം അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ എന്ന് തീവ്രവാദികളോട് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കാര്‍ഗിലില്‍ നടന്ന പൊതുപരിപാടിയിലാണ് ഗവര്‍ണറുടെ വിവാദ പ്രസംഗം.
‘ ഇവര്‍ തോക്കെടുത്ത് സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊല്ലുന്നു. എന്തിനാണ് നിങ്ങള്‍ അവരെ കൊല്ലുന്നത്. കാശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെ കൊല്ലൂ. നിങ്ങള്‍ അവരില്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ? മാലിക് ചോദിച്ചു.
എന്നാല്‍ പ്രസംഗം വിവാദമായതോടെ ഗവര്‍ണര്‍ ഖേദ പ്രകടനവുമായി രംഗത്ത് വന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരോടുള്ള ദേഷ്യവും നിരാശയും കൊണ്ടാണ് താന്‍ അങ്ങനെയൊക്കെ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു ഗവര്‍ണര്‍ എന്ന നിലയില്‍ ഞാന്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ അഭിപ്രായം അങ്ങനെതന്നെയാണ്. ധാരാളം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാശ്മീരില്‍ അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണ്’- സത്യപാല്‍ മാലിക് പറഞ്ഞു.