ബാംഗ്ലൂര്‍; കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കര്‍ രാജി സ്വീകരിക്കാത്തതിന് എതിരെയാണ് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പത്ത് വിമത എംഎല്‍എമാരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എംഎല്‍എമാരുടെ രാജി അംഗീകരിക്കാതിരുന്നത്. എന്നാല്‍ സ്പീക്കറുടെ ഈ നടപടി ശരിയല്ലെന്നാണ് എംഎല്‍എമാരുടെ വാദം.
അതെസമയം, രാജിവെച്ച വിമത എംഎല്‍എമാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ മുംബൈയിലെത്തിയെങ്കിലും ശിവകുമാറിനെ ഹോട്ടലിന് അകത്തേക്ക് കയറ്റി വിട്ടില്ല,. മുംബൈയിലെ ഹോട്ടലിന്റെ സുരക്ഷ മഹാരാഷ്ട്ര റിസര്‍വ് പോലീസ് ഏറ്റെടുത്തിട്ടുണ്ട്.