മധുര: ഭര്‍ത്താവിന്റെയും, മാതാപിതാക്കളുടെയും കണ്മുന്പില് യുവതി തൂങ്ങി മരിച്ചു. ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് തുനിഞ്ഞത്. തൂങ്ങി മരിക്കാന്‍ പോകുന്നതിന്റെയും, ജീവന് പിടയുന്നതിന്റെയും ദൃശ്യങ്ങള്‍ ഭര്‍തൃ വീട്ടകാര്‍ മൊബൈലില്‍ പകര്‍ത്തി.
മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവുമായി വഴക്കിട്ട യുവതി മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. ഈ സമയം ഭര്‍ത്താവിന്റെ മാതാപിതാക്കളും മറ്റു ചിലരും ജനലിലൂടെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. ഇരുപത്താറുകാരിയായ യുവതിയാണ് മരിച്ചത്.
മുറിയില്‍ കയറിയ യുവതി ഫാനില്‍ കുരുക്കിടുന്നതു കണ്ട് പുറത്തു നിന്ന ചിലര്‍ ചെയ്യരുതെന്ന് പറയുന്നുണ്ട്. അവളെ രക്ഷിക്കെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടുമ്പോള്‍ ‘അവള് പോയി മരിക്കട്ടെ ആരും തടയണ്ട’ എന്നാണ് അയാളുടെ പ്രതികരണം. മൃതദേഹ പരിശോധനയില്‍ യുവതിക്ക് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.