ലഖ്നൗ: മഹാത്മഗാന്ധിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സേ രാജ്യസ്നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. ഗോഡ്സേ ഹിന്ദു തീവ്രവാദിയാണെന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്റെ പരാമര്‍ശത്തിനാണ് പ്രജ്ഞാ ഠാക്കൂറിന്റെ മറുപടി.
ഗോഡ്സേ തീവ്രവാദിയാണെന്ന പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഗോഡ്സേയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം ഉചിതമായ മറുപടി നല്‍കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെ ആണെന്നായിരുന്നു കമല്ഹാസന് പറഞ്ഞത്. തമിഴ്നാട്ടിലെ അരവക്കുറിച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.