മധുര: പതിനെഴാം ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പണം നല്കി വോട്ട് നേടാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉന്നയിച്ച് സിപിഎം. തമിഴ്നാട്ടിലെ മധുരയില്‍ പണം നല്കി വോട്ട് നേടാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് സിപിഎം സ്ഥാനാര്‍ഥി എസ് വെങ്കിടേഷാണ് രംഗത്തെത്തിയത്.
ഒരു വോട്ടിന് 500 മുതല്‍ ആയിരം രൂപ വരെ നല്‍കുന്നതായും എഐഎഡിഎംകെ, എഎംഎംകെ പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നും വെങ്കിടേഷ് പറഞ്ഞു. അതേസമയം, എന്തൊക്കെ സംഭവിച്ചാലും ജനങ്ങളുടെ പിന്തുണയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും വെങ്കിടേഷ് വ്യക്തമാക്കി.
11 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയും കൂട്ടി 95 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.