ഭുവനേശ്വര്‍: ബിജെഡി സ്ഥാനാര്‍ത്ഥി ശ്രീനാഥ് സോറന് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വസതിക്ക് മുന്നിലാണ് യുവതി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്താന്‍ ശ്രമിച്ചത്. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ യുവതിയെ രക്ഷിച്ചു.
ഈ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭുവനേശ്വര്‍ ഡിസിപി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെന്നും പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞ് രക്ഷപ്പെടുത്തിയെന്നും ഡിസിപി പറഞ്ഞു.
യുവതിയുടെ ആരോപണം ഉഡാല നിയോജകമണ്ഡലത്തിലെ ബിജെഡി സ്ഥാനാര്‍ത്ഥിയായ ശ്രീനാഥ് സോറന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ്. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് ഇത്തരം ഒരു പ്രവര്‍ത്തിക്ക് മുതിര്‍ന്നതെന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതിയുടെ ആരോപണത്തില്‍ ഗുഢാലോചനയുണ്ടെന്നും രാഷ്ട്രീയ എതിരാളികളാണെന്ന് ഇതിനുപിന്നിലെന്നുമാണ് ശ്രീനാഥ് സോറന്റെ പ്രതികരണം.