ന്യൂഡല്‍ഹി: ബാഹുബലി സിനിമയിലെ വില്ലനായ ബല്ലാല ദേവനെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മോഡി ഹൃദയം കൊണ്ട് ഒരു തീവ്രവാദിയാണ്. അയാള്‍ ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
മോഡി ഒരിക്കലും ഒരു നല്ല മനുഷ്യനല്ല അയാള്‍ ഒരു തീവ്രവാദിയാണ്, 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മോഡിയുടെ രാജി ആവശ്യപ്പെട്ട ആദ്യ വ്യക്തി താനാണ്. ഇതിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ മോഡിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു.
ഇവിടെയുള്ള ന്യൂനപക്ഷ സഹോദരങ്ങളോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളൂ. നിങ്ങള്‍ മോഡിക്ക് വോട്ട് ചെയ്താല്‍ ഇനിയും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. നിങ്ങളെ ജയിലിലടയ്ക്കാനായി മുത്തലാഖ് നിരോധനം കൊണ്ടുവന്നത് ഈ മോഡിയാണ്, മോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുമെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.