ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ സ്വദേശിനിയായ സ്ത്രീയുമായി പരിധി വിട്ട് സൗഹൃദം സ്ഥാപിച്ച കുറ്റത്തിന് മേജര്‍ ലീട്ടുല്‍ ഗൊഗോയിക്കെതിരായുള്ള പട്ടാള കോടതി നടപടികള്‍ പൂര്‍ത്തിയായി. തന്ത്രപ്രധാനമായ പ്രദേശത്തെ ചുമതല ഉണ്ടായിരുന്ന ഗൊഗോയ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ മറ്റ് സ്ഥലങ്ങളില്‍ പോയിരുന്നെന്നും പട്ടാള കോടതി കണ്ടെത്തി.
അച്ചടക്ക നടപടിയുടെ ഭാഗമായി കരസേന മേജറായ ഗൊഗോയിയെ തരം താഴ്ത്തും. 2018 ലാണ് ജമ്മു കാശ്മീര്‍ സ്വദേശിനിയായ സ്ത്രീയുമായി മേജര്‍ പരിധി വിട്ട് സൗഹൃദം സ്ഥാപിച്ചത്. സൈനിക നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേജറിനെതിരെ നടപടി ആരംഭിച്ചത്.