ബംഗാള്‍; ആന്റമാനില്‍ ത്രിണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം. കേന്ദ്രഭരണ പ്രദേശമായ ആന്റമാനില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റും നടനുമായ കമല്‍ ഹാസന് വ്യക്തമാക്കി.
ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമല്ഹാസന് ഇക്കാര്യം വ്യക്തമാക്കിയത്. മക്കള്‍ നീതി മയ്യം ആന്റമാനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും ഭാവിയില്‍ ഈ ബന്ധം തുടരുമെന്നും കമല്‍ ഹാസന് വ്യക്തമാക്കി. ത്രിണമൂല്‍ സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രചാരണം ആരംഭിക്കുകയാണെന്നും കമല്‍ ഹാസന് വ്യക്തമാക്കി.
തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും നേരത്തെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കമല്‍ ഹാസന് മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും മത്സര രംഗത്തേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.