ജമ്മുകാശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. രാജൗരി ജില്ലയിലെ നൗഷാരാ സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2.45 തുടങ്ങിയ വെടിവയ്പ്പ് 4.45 നാണ് നിര്‍ത്തിയത്.
നൗഷാരയെ കൂടാതെ സുന്ദര്‍ബാനിയിലും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.സുന്ദര്‍ബാനിയില്‍ പാകിസ്താന് ഷെല്ലാക്രമണവും നടത്തിയതായി ന്യൂസ് എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.