ന്യൂഡല്‍ഹി: 2007ല്‍ നടന്ന സംഝോത എക്സ്പ്രസ് സ്ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാല് പ്രതികളെയും കോടതി വെറുതെ വിട്ടു. ഒരു പതിറ്റാണ്ടിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. സംഝോത എക്സ്പ്രസ് ഡല്‍ഹിയില്‍ നിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് സര്‍വീസ് നടത്തുന്നതാണ്. ഈ സ്ഫോടനത്തില്‍ 68 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികളെ ഹരിയാനയിലെ ഭീകര വിരുദ്ധ കോടതിയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. സ്ഫോടനം നടന്നത് 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപത്തിന് സമീപത്തുള്ള പ്രദേശത്താണ്. കൊല്ലപ്പെട്ടവരില്‍ കൂടുതലും പാകിസ്താനികളായിരുന്നു.
2010ല്‍ ഹരിയാന പോലീസ് അന്വേഷിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയായിരുന്നു. 2011 ജൂണില്‍ എന്‍ഐഎ കുറ്റപത്രം സര്‍പ്പിച്ചിരുന്നു. പ്രതികളെ വെറുതെവിട്ട കോടതി കുറ്റം തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി.