പനജി: ഗോവയില്‍ വിശ്വാസവോട്ട് നേടി ബിജെപി. 20 എംഎല്‍എമാരുടെ പിന്തുണയോടെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തെ തുടര്‍ന്നാണ് ഗോവയില്‍ പുതിയ മുഖ്യമന്ത്രിയടക്കം 12 അംഗ മന്ത്രിസഭ അധികാരമേറ്റത്. 12 അംഗമന്ത്രിസഭയില്‍ ബിജെപി വിഹിതം ആറ് മാത്രമാണ്. രണ്ട് ഉപമുഖ്യമന്ത്രിമാരും ഘടകകക്ഷികള്‍ക്ക് എന്ന നിലയിലായിരുന്നു പുതിയ മന്ത്രി സഭാ രൂപീകരണം.
ബിജെപിയുടെ 11 എംഎല്‍എമാരും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മൂന്ന് വീതം എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ 14 എംഎല്‍എമാരും ഒരു എന്‍സിപി എംഎല്‍എയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണുള്ളത്. 40 അംഗങ്ങളില്‍ 2 എംഎല്‍എമാര്‍ മരിച്ചു, രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു.