കൊച്ചി: ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ ജിഎസ്ടി ബില്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ഒരുങ്ങുന്നു. പുതിയ പദ്ധതിയ്ക്കായി ധനകാര്യവകുപ്പ് ഒരു കോടി രൂപ വകയിരുത്തി. ബില്ലിങ് സംവിധാനം വളര്‍ത്തിയെടുത്ത് അതുവഴി
കൂടുതല്‍ നികുതി നേടുകയാണ് ജിഎസ്ടി വകുപ്പ് ലക്ഷ്യമിടുന്നത്.
ജിഎസ്ടി ബില്‍ നിര്‍ബന്ധമാകുന്നതോടെ ബില്‍ നല്‍കാത്തവരെയും വാങ്ങാത്തവരെയും കുറ്റക്കാരായി കണക്കാക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വ്യാപാരികളില്‍ നിന്നായിരിക്കും പിഴ ഈടാക്കുക. രണ്ടാംഘട്ടത്തില്‍ ബില്‍ വാങ്ങാത്ത ഉപഭോക്താക്കളില്‍ നിന്നും പിഴയീടാക്കാനും നീക്കമുണ്ട്.
ജിഎസ്ടി ബില്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ ബോധവത്കരണത്തിനായി സോഫ്റ്റ് വെയറിന്റെ വന്‍ചെലവ് ചെറുകിട വ്യാപാരികള്‍ക്ക് താങ്ങാനാവാത്തതിനാലാണ് ബില്ലിങ് നടപ്പാക്കാത്തതെന്നായിരുന്നു വ്യാപാരികള്‍ അറിയിച്ചത്. എന്നാല്‍ ചെറുകിട- ഇടത്തരം വ്യാപാരികള്‍ക്ക് സൗജന്യ ജിഎസ്ടി സോഫ്റ്റ് വെയര്‍ ജിഎസ്ടി വകുപ്പ് നല്‍കും.