ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചൈനീസ് ഉല്പന്നത്തോട് ഉപമിച്ച് ബിജെപി. ട്വിറ്ററിലൂടെയായിരുന്നു ബിജെപിയുടെ പരാമര്‍ശം.
ഈ മനുഷ്യന് ചൈനീസ് ഉല്പന്നങ്ങളെപ്പോലെയാണ്. ആശയക്കുഴപ്പം പിടിച്ചത്, ഈട് നില്‍ക്കാത്തത്, വിഷമയമായത്, എല്ലാത്തിനുമുപരി ഇന്ത്യന്‍ വിപണിക്ക് ഭീഷണിയായത് എന്നാണ് ബിജെപിയുടെ ട്വീറ്റ്. രാഹുലിന്റെ കുടുംബം എങ്ങനെയാണ് ഇന്ത്യയുടെ വിദേശനയങ്ങളെ ചൂഷണം ചെയ്തതെന്ന് സോണിയാ ഗാന്ധിയോട് ചോദിച്ച് മനസ്സിലാക്കണമെന്നും ബിജെപി ട്വീറ്റില്‍ പറയുന്നു.
This man is like Chinese products
Confused
Not durable
Toxic
& most of all
threat to Indian market ?♂️. @RahulGandhi, ask your mom how your family ruined our foreign policies. Do some homework pls.. https://t.co/hcTmptDm8e— BJP Karnataka (@BJP4Karnataka) March 14, 2019
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിനെ ഭയമാണെന്ന രാഹുലിന്റെ ട്വീറ്റിനുള്ള മറുപടിയാണ് കര്‍ണാടക ബിജെപിയുടെ ട്വീറ്റ്. മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ചൈന സ്വീകരിച്ച നിലപാടിനെക്കുറിച്ച് പരാമര്‍ശിക്കവെ, ദുര്‍ബലനായ മോഡിക്ക് സിജിന്പിങ്ങിനെ പേടിയാണെന്നും അതുകൊണ്ട് തന്നെ ചൈന ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചാലും മോഡി ഒരക്ഷരം പോലും മിണ്ടില്ലെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Weak Modi is scared of Xi. Not a word comes out of his mouth when China acts against India.
NoMo’s China Diplomacy:
1. Swing with Xi in Gujarat
2. Hug Xi in Delhi
3. Bow to Xi in China https://t.co/7QBjY4e0z3
— Rahul Gandhi (@RahulGandhi) March 14, 2019