ചെന്നൈ: നടന് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ചാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
കമല്ഹാസന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിഹ്നം അനുവദിച്ച കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതായും തമിഴ്നാട്ടില്‍ പുതിയ കാലഘട്ടത്തിന്റെ വെളിച്ചം തെളിയിക്കാന്‍ പരിശ്രമിക്കാന്‍ പോവുന്നതായിരിക്കും ഇതെന്നും കമല്ഹാസന് ട്വിറ്ററില്‍ കുറിച്ചു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് കമല്ഹാസന് നേരത്തെ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ബാറ്ററി ടോര്‍ച്ച് ചിഹ്നത്തിലാകും മത്സരിക്കുക.