ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കേ ട്രെയിനില്‍ നിന്ന് എന്‍ജിനും മൂന്നു ബോഗികളും വേര്‍പെട്ടു. മുംബൈ-മന്മാദ് പഞ്ചാവതി എക്സ്പ്രസിലെ ബോഗിയും എഞ്ചിനുമാണ് ഓട്ടത്തിനിടെ വേര്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മഹാരാഷ്ട്ര നാസിക്കിലെ മന്മാദില്നിന്നും മുംബൈയ്ക്കു പോകുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. താനെയിലെ കല്യാണ്‍ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ 8.30 ന് സംഭവം. ബോഗിയും എഞ്ചിനും വേര്‍പെട്ട ശേഷം ട്രെയിന്‍ 12 ബോഗികളുമായി അല്‍പ്പദൂരം ഓടിയാണ് നിന്നത്. യാത്ര അവസാനിപ്പിക്കുന്ന മുംബൈയിലെ സിഎസ്എംടി സ്റ്റേഷനു 58 കിലോ മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്.