ധര്‍മപുരി: രാജ്യത്തെ അപമാനിക്കുക എന്ന ലക്ഷ്യം മാത്രമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി.
ഇറ്റലിയില്‍ നിന്ന് എല്ലാം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്നും പിയുഷ് ഗോയല്‍ വിമര്‍ശിച്ചു.
അതേസമയം, നേരത്തേ ബാലാകോട്ട് ആക്രമണത്തെയും പുല്‍വാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകര്‍ക്കുകയാണെന്നായിരുന്നു മോഡിയുടെ ആരോപണം.