ഉമാരിയ: തെരഞ്ഞെടുപ്പല്ല, ദേശസുരക്ഷയാണ് ബിജെപിക്ക് പ്രധാനമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യാക്രമണത്തെ സംശയിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.
പുല്‍വാമ ആക്രമണത്തിന് മറുപടിയായി വ്യോമസേന ബാലക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തെ പാകിസ്താന് അടക്കം എല്ലാവരും അംഗീകരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ വ്യോമാക്രമണം നടത്തിയോ എന്നതു സംബന്ധിച്ചു സംശയങ്ങള്‍ ഉന്നയിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന് വളരെ ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അവര്‍ക്ക് സന്തോഷിക്കാന്‍ വഴിനല്കിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തിയത് മോഡിയാണ്. അദ്ദേഹത്തിന് നന്ദി പറയുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.