ന്യൂഡല്‍ഹി: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സൈന്യത്തിന്റെ കളിപ്പാവ മാത്രമാണ് ഇമ്രാന് ഖാന്. ഇമ്രാന് ഖാനെ ഇന്ത്യ എങ്ങനെ വിശ്വസിക്കുമെന്നും അമിത് ഷാ ചോദിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാന്‍ ഇമ്രാന് ഖാന് തയ്യാറായിട്ടില്ല. എന്ത് സമ്മര്‍ദമാണ് ഇക്കാര്യത്തിലുള്ളതെന്ന് ഇമ്രാന് ഖാന് വെളിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു.
സൈന്യത്തിന്റെ കളിപ്പാവ മാത്രമാണ് ഇമ്രാന് ഖാന്. പാകിസ്താന് സൈന്യമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വാചകമടിക്കാന്‍ മാത്രമേ പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് കഴിയൂവെന്നും അമിതാ ഷാ വിമര്‍ശിച്ചു.
പുല്‍വാമ ഭീകരാക്രമണം ബിജെപി ആസൂത്രണം ചെയ്തതെന്നാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആരോപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് അമിത് ഷായുടെ വിമര്‍ശനം.