ന്യൂഡല്‍ഹി: പത്ത് ലക്ഷത്തോളം വരുന്ന ആദിവാസികളെ വനഭൂമിയില്‍ നിന്നും ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ.ജൂലൈ 10ന് ഹര്‍ജികള്‍ പരിഗണിക്കാന്‍ മാറ്റി
മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളും ഫെബ്രുവരി 13 ലെ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഉത്തരവ് സ്റ്റേ ചെയ്ത കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും സത്യവാങ് മൂലം സമര്‍പ്പിക്കാനും അനുമതി നല്കി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള മൂന്ന് അംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആദിവാസികള്‍ക്ക് വനഭൂമിയില്‍ അവകാശം നല്കാന് 2006ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വനാവകാശ നിയമം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് വനാവകാശ നിയമ പ്രകാരം വന ഭൂമിക്ക് അര്‍ഹത ഇല്ലാത്ത ആദിവാസികളുടേത് ഉള്‍പ്പടെ 10 ലക്ഷത്തില്‍ അധികം കുടുംബങ്ങളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്.
കേരളത്തില്‍ 894 കുടുംബങ്ങളെയാണ് വിധി പ്രതികൂലമായി ബാധിക്കുക. കേരളത്തില്‍ 39,999 അപേക്ഷകളാണ് ആദിവാസികളില്‍നിന്നു ലഭിച്ചതെന്നും ഇതില്‍ 894 അപേക്ഷകള്‍ നിരസിച്ചതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.