ന്യൂഡല്‍ഹി; കല്‍ബുര്‍ഗി വധക്കേസ് അന്വേഷണം ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് കൈമാറി സുപ്രീംകോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കര്‍ണ്ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. നേരത്തെ കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിച്ചിരുന്നത്