ന്യൂഡല്‍ഹി: ഇന്ത്യയിലെ ഈ വര്‍ഷത്തെ സാധാരണമഴക്കാലം പ്രവചിച്ച് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്കൈമെറ്റ്. രാജ്യത്ത് ഇത്തവണ സാധാരണ മഴ ലഭിക്കുന്നതിന് നല്ല സാധ്യതയാണുള്ളതെന്ന് സ്കൈമെറ്റ് പ്രവചിച്ചു.
എന്നാല്‍ ചിലയിടങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്കൈമെറ്റ് ചീഫ് എക്സിക്യൂട്ടിവ് ജിതിന് സിങ് പറഞ്ഞു.ജൂണില്‍ ആരംഭിക്കുന്ന 4 മാസകാലവര്ഷക്കാലത്ത് 50 വര്‍ഷ ശരാശരിയായ 89 സെന്റിമീറ്ററിന്റെ 96-104 ശതമാനത്തിനിടയ്ക്ക് മഴ ലഭിക്കുന്നതിനെയാണ് സാധാരണ മഴയായി കണക്കാക്കുന്നത്.