ചണ്ഡീഗഢ്: പാകിസ്താനില്‍നിന്നു പഞ്ചാബിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച സ്ത്രീയെ ബിഎസ്എഫ് വെടിവെച്ചു. ഗുരുദാസ്പുര്‍ ജില്ലയിലെ ഡേര ബാബ നാനാക് സെക്ടറിലാണ് സംഭവം. വെടിവെയ്പ്പില്‍ പരിക്കേറ്റ ഇവരെ ഗുരു നാനാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പേര് ഗുല്‍ഷന്‍ എന്നാണെന്ന് അധികൃതര്‍ അറിയിച്ചു. പാകിസ്താനോടുചേര്ന്ന ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് കടക്കാന്‍ ശ്രമിക്കവെ ഇവരോട് തിരികെപ്പോകാന്‍ ബിഎസ്എഫ് ആവശ്യപ്പെട്ടു. എന്നാല്‍ അത് കേള്‍ക്കാതെ ഇവര്‍ മുന്നോട്ടുവരികയായിരുന്നു.
തുടര്‍ന്ന് നടപടിയനുസരിച്ച് ഗുല്‍ഷന്‍ നേരെ വെടിവെക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.