ലഖ്നൗ: ഭക്ഷണം പാകം ചെയ്യാന്‍ വൈകിയതിന് അമ്മായിയമ്മ മരുമകളുടെ കൈവിരലുകള്‍ കടിച്ചുപൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 32 കാരിയായ മരുമകളുടെ കൈ കടിച്ച് പൊട്ടിച്ചതിന് പിന്നാലെ ഭര്‍തൃമാതാവ് ഒളിവില്‍ പോയി.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ഇവര്‍ ഒളിവില്‍ പോയത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ അമ്മായിഅമ്മ ഭക്ഷണം പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു. കുഞ്ഞിന് പാലുകൊടുത്ത ശേഷം ഭക്ഷണം പാചകം ചെയ്യാമെന്ന് 32കാരി മറുപടി നല്കി.
ഇതില്‍ കലിപൂണ്ട അമ്മായിയമ്മ മരുമകളുടെ വലതുകൈ വിരലുകള്‍ കടിച്ചുപൊട്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി കടിയേറ്റ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹോപദ്രവം ഏല്‍പ്പിച്ചതിന് അമ്മായിയമ്മയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.