റോഥക്: കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ സിബിഐ റെയ്ഡ് നടത്തിയത് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ റോഥക്കിലെ വീട്ടിലാണ്.
റെയ്ഡ് നടത്തുന്നത് കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് ഗുരുഗ്രാമില്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എന്നാണ് റിപ്പോര്‍ട്ട്.
സിബിഐ കോടതി ഈ കേസില്‍ കഴിഞ്ഞയാഴ്ചയാണ് ഹൂഡയ്ക്ക് ജാമ്യം അനുവദിച്ചത്. ഹൂഡയുടെ വസതിക്ക് പുറമെ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ 30 കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് സൂചന.