ഡല്‍ഹി: അരവിന്ദ് കെജരിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസ്. കേസ് ഫയല്‍ ചെയ്തത് ബിജെപി നേതാവ് രാജീവ് ബബ്ബറാണ്. അഗര്‍വാള്‍ വിഭാഗം വോട്ടര്‍മാരെ ദില്ലിയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപി വെട്ടിമാറ്റി എന്ന് അരവിന്ദ് കെജരിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി നേതാവ് രാജീവ് ബബ്ബര്‍ കെജരിവാളിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത് ഇത് ചൂണ്ടിക്കാട്ടിയാണ്.
നേരത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ദില്ലി ക്രിക്കറ്റ് അസോസിയേഷന് അഴിമതി സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കെതിരെ കെജരിവാളിനെതിരെ മാനനഷ്ട കേസ് നല്‍കിയിരുന്നു. കെജരിവാള്‍ മാപ്പ് എഴുതി നല്‍കിയതിനെ തുടര്‍ന്ന് ജയ്റ്റ്ലി കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.