ബംഗളൂരു: കര്‍ണാടകയില്‍ കുരങ്ങ് പനി പിടിമുറുക്കുന്നു. പനി ബാധിച്ച് ശിവമോഗയിലെ സാഗറില്‍ രണ്ട്പേര് കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കുരങ്ങ് പനി മൂലം മരിച്ചവരുടെ എണ്ണം ഏഴായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ മാത്രം 15 പേര്‍ക്കാണ് ഇതുവരെ പനി സ്ഥിരീകരിച്ചത്.
മരണം റിപ്പോര്‍ട്ട് ചെയ്തതിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ശിവമൊഗ്ഗ, ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.