കൊച്ചി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 39 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പെട്രോള്‍ വിലയില്‍ 40 പൈസയുടെയും ഡീസല്‍ വിലയില്‍ 44 പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് അഞ്ച് രൂപയോളവും ഡീസലിന് അഞ്ചര രൂപയിലേറെയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 72. 82 രൂപയാണ് വില. ഡീസല്‍ വില 69.09 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.12 രൂപയും ഡീസലിന് 70.42 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 73.14 രൂപയാണ്. ഡീസലിന് 69.41 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം. രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.