ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു സ്വയം മഹത്വവത്കരിക്കാന്‍ തന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുകയായിരുന്നെന്ന് ഒരു ആര്‍എസ്എസ് പ്രസിദ്ധീകരണം.
നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത് നെഹ്റുവിന്റെ മരണത്തിന് ഒമ്പതുവര്‍ഷം മുമ്പുമുതല്‍ ആണെന്ന് മാസികയുടെ മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. പത്രപ്രവര്‍ത്തകനായ ആര്‍കെ മാലാനി 1955ല്‍ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അതിനുള്ള ഉത്തരവിട്ടിരുന്നു. രാജ്യത്തെ കുട്ടികളോടുള്ള അമിതമായ സ്നേഹമല്ല അതിനുപിന്നില്‍. മറിച്ച് പൊതുജനപിന്തുണ വര്‍ധിപ്പിക്കുന്നതിനും സോവിയറ്റ് നേതാക്കളുടെ ശ്രദ്ധ നേടുന്നതിനുമായിരുന്നു ഈ നീക്കം.’ സ്വയം മഹത്വവത്കരിക്കാനുള്ള നെഹ്റുവിന്റെ ശ്രമത്തെ ഹിറ്റ്ലറുമായി ഉപമിക്കുകയാണ് മുഖപ്രസംഗത്തില്‍.
മുഖപ്രസംഗത്തില്‍ നിലവിലെ ശിശുദിനാഘോഷത്തെയും വിമര്‍ശിക്കുന്നുണ്ട്. ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ പഠനസമയം പാഴാക്കുകയാണെന്നാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്.