ഉത്തര്‍ പ്രദേശ്: ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് എന്ന ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതോടെ അവിടെ മദ്യവും മാംസവും നിരോധിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. അയോധ്യ ഒരു പുണ്യ സ്ഥലമാണെന്നും അവിടെ മദ്യവും മാംസവും വില്പന നടത്തരുതെന്നും ആചാര്യ സത്യേന്ദ്ര അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ഫൈസാബാദ് അയോധ്യയായി മാറിയിരിക്കുകയാണ്. മദ്യമാംസ നിരോധനം അശുദ്ധിയും മാലിന്യവും ഇല്ലാതാക്കി ശുദ്ധമാക്കുമെന്നും ജനങ്ങളെ ആരോഗ്യകരമായ ജീവിത രീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ ഹനുമാന് ഗഡി ക്ഷേത്രത്തിലെ ഈ ആവശ്യത്തെ പിന്തുണച്ച് ധര്‍മദാസ് പുഷ്കര്‍ ഉള്‍പ്പെടെയുള്ള പുരോഹിതരും രംഗത്തു വന്നിട്ടുണ്ട്.
ധര്‍മദാസ് പുഷ്കര്‍ ആവശ്യപ്പെട്ടത് രാജ്യത്താകമാനം മാംസ വില്പന നിരോധിക്കണമെന്നാണ്. അതേസമയം മദ്യമാംസ വില്പനക്ക് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.