ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ജയ്ഷെ മുഹമ്മദ് തീവ്രവാദി കൊല്ലപ്പെട്ടു. ദക്ഷിണ കാഷ്മീരിലെ ത്രാലില്‍ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവയ്പില്‍ ഒരു പോലീസുകാരനു പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നു പോലീസ് അറിയിച്ചു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിആര്‍പിഎഫും സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ഏറ്റുമുട്ടലില്‍ പങ്കെടുത്തു.
മേഖലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായി ത്രാലുലുണ്ടായ ഏറ്റുമുട്ടലില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന് ഉസ്മാന് ഹൈദര്‍ കൊല്ലപ്പെട്ടിരുന്നു.