ബംഗളൂരു: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഹാസഖ്യം രൂപീകരിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായും മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുമായും ചന്ദ്രബാബു നായിഡു ബംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തി.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ദേവഗൗഡ പറഞ്ഞു. എന്‍ഡിഎയെ അധികാരത്തില്‍നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളെല്ലാം അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.