ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് പണം ആവശ്യപ്പെട്ടതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 3.6 ലക്ഷം കോടി രൂപയാണ് കേന്ദ്രം റിസര്‍വ് ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ടത്.
ഇത്രയും തുക ആവശ്യപ്പെടുന്നത് മോഡിയുടെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ മറികടക്കാനാണെന്നാണ് രാഹുല്‍ പറയുന്നത്. ‘പട്ടേലിനെ മുന്നില്‍ നിര്‍ത്തുക. രാഷ്ട്രത്തെ സംരക്ഷിക്കുക’- ഇത് രാഹുല്‍ ട്വീറ്റ് ചെയ്തതാണ്.
ഒപ്പം നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമായ നവംബര്‍ ഒമ്പതിന് രാജ്യമെങ്ങും കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകങ്ങള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട കത്തെഴുതിയിട്ടുണ്ട്.