ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ താന്‍ കോണ്‍ഗ്രസില്‍ ചേരുമായിരുന്നുവെന്ന് ബിജെപി നേതാവും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
എന്നാല്‍ ബിജെപിയില്‍ നിന്ന് താന്‍ സ്വയം പുറത്തുപോകില്ലെന്നും പാര്‍ട്ടിക്ക് വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും താനുമുള്ള ബന്ധം മധുരവും കയപുമേറിയതാണെന്നും സിന്‍ഹ പറഞ്ഞു.
ഭിന്നതയെന്നത് ജനാധിപത്യത്തിലെ വാല്‍വാണ് ഇത്തരത്തില്‍ ബിജെപിയിലുള്ള ഒരാളാണ് താനെന്നും സിന്‍ഹ വ്യക്തമാക്കി. രാവണനില്‍ പോലും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാകുമെന്നും അത്തരത്തില്‍ പ്രധാനമന്ത്രിയുടെ ഊര്‍ജം കണ്ടുപഠിക്കേണ്ടതാണെന്നും സിന്‍ഹ പറഞ്ഞു.