മുസാഫര്‍നഗര്‍: അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാര്‍ വായുവില്‍ കറങ്ങിതിരിഞ്ഞ് അറുപതുകാരിയായ യുവതിയുടെ മുകളില്‍ വന്ന് പതിക്കുകയായിരുന്നു. ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
ഹുണ്ടായ് വെര്‍ന കാര്‍ നിയന്ത്രണം വിട്ട് നിരവധി തവണ വായുവില്‍ മലക്കം മറിഞ്ഞ് സ്ത്രീയെ ഇടിക്കുന്ന വീഡിയോ സമീപത്തെ സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്. തന്റെ നേര്‍ക്ക് വരുന്ന കാറില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സ്ത്രീ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കണക്കാക്കുന്നത്.
ഹരിദ്വാര്‍ ദേശീയപാത 58 ല്‍ മന്സൂര്പൂറിലാണ് അപകടമുണ്ടായത്. മുസാഫര്പൂറിന് 17 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.