ഭുവനേശ്വര്‍: നാട്ടില്‍ ഇറങ്ങിയ കാട്ടാനാകള്‍ വൈദ്യുതാഘാതമേറ്റ് ഏഴ് കാട്ടാനകള്‍ ചരിഞ്ഞു. കൊമ്പനും പിടിയും ഉള്‍പ്പടെയുള്ള കാട്ടാകളാണ് ചരിഞ്ഞത്. 11-കെവി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. പതിമൂന്ന് ആനകളടങ്ങിയ സംഘമാണ് സദര്‍ വനമേഖലയിലെ ഗ്രാമത്തിലെത്തിയത്. മൂന്ന് ആനകള്‍ റോഡില്‍ വീണുകിടക്കുന്ന നിലയിലും നാല് ആനകള്‍ പാടത്തെ കനാലിലുമായിരുന്നു.
ആനകളെ സംഭവസ്ഥലത്തു നിന്ന് നീക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ആനകളുടെ സഞ്ചാരമേഖലയായതിനാല്‍ വൈദ്യുതലൈനുകള്‍ 17-18 അടി ഉയരത്തിലാവണമെന്ന് വൈദ്യുതവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നതായി വനംവകുപ്പധികൃതര്‍ അറിയിച്ചു. ഇതിന് ചുമതലപ്പെടുത്തിയ ഏജന്‍സികളുടെ അലംഭാവമാണ് ഈ അത്യാഹിതത്തിന് കാരണമെന്നാണ് പ്രാഥമികാനേഷണറിപ്പോര്ട്ട്.
ഇന്ത്യയില്‍ ആനകളുടെ മരണത്തിന് പ്രധാനകാരണങ്ങളിലൊന്നാണ് വൈദ്യുതാഘാതമേല്ക്കലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. റെയില്‍ പാളങ്ങള്‍ കടക്കുമ്പോള്‍ ട്രെയിനിടിച്ച് മരിക്കുന്ന ആനകളുടെ എണ്ണവും കുറവല്ല. ആനകള്‍ റെയില്‍ പാളത്തിനടുത്തേക്ക് വരാതിരിക്കാന്‍ ‘പ്ലാന്‍ ബീ’ എന്ന പദ്ധതി റെയില്‍വെ നടപ്പാക്കിയിട്ടുണ്ട്. തേനീച്ചകളുടെ കൃത്രിമ ശബ്ദം ഉണ്ടാക്കി ആനകളെ പായിക്കുക എന്ന പരിപാടിയാണിത്. ഇത് വളരെ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍.