ബംഗളൂരു: വിവാഹം കഴിഞ്ഞ് മൂന്നു മാസം കഴിയുന്നതിനു മുന്‍പേ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് നാട് വിട്ട യുവാവ് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗളൂരുവില്‍ അറസ്റ്റില്‍. മകളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് അറസ്റ്റ്.
തരുണ്‍ ജിനാരാജ് (42) ആണ് പിടിയിലായത്. 2013 ഫെബ്രുവരി 14 ന് ആയിരുന്നു ഭാര്യ സജിനിയെ തരുണ്‍ കൊലപ്പെടുത്തിയത്. ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ശേഷം വേറെ വിവാഹം കഴിച്ചു സുഖമായി ബംഗളൂരുവില്‍ സുഖജീവിതം നയിക്കുകയായിരുന്നു. ബംഗളൂരുവില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ക്ക് രണ്ടാം ഭാര്യയില്‍ രണ്ടു കുട്ടികളുമുണ്ട്.
പേരും വിലാസവും മാറ്റി ആറു വര്‍ഷമായി ബംഗളൂരുവില്‍ ഇയാള്‍ താമസിച്ചു വരികയായിരുന്നു. ബാസ്ക്കറ്റ് ബോള്‍ പരിശീലകനായിരുന്ന തരുണ്‍ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിന്‍വലിച്ചാണ് കൊലപാതകത്തിനു ശേഷം രക്ഷപെട്ടത്.