ശ്രീനഗര്‍: കാശ്മീരില്‍ പാകിസ്താന് നുഴഞ്ഞു കയറ്റുമാരുമായി നടന്ന യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് രഞ്ജിത് സിംഗിന് പെണ്‍കുഞ്ഞ് ജനിച്ചു. ജമ്മുകാശ്മീര്‍ സ്വദേശിയാണ് ലാന്‍സ്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിനിടെയാണ് ഭാര്യ ഷിമു ദേവി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷമായി മക്കള്‍ ഇല്ലാതിരുന്ന ഇവര്‍ക്ക് കാത്തു കാത്ത് ഇരിന്നു കിട്ടിയ കണ്മണിയുടെ ജനനും ഏവരെയും വേദനിപ്പിച്ചു.
ഏറെ പ്രതീക്ഷയോടെ വരവേല്‍ക്കാന്‍ ഇരുന്ന പിതാവിന് കണ്മണിയെ ഒരു നോക്കു കാണുവാന്‍ പോലുമായില്ല. പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഷിമുദേവിയുടെ പ്രസവത്തിനോടനുബന്ധിച്ച് ഒക്ടോബര്‍ 22നു അവധിയ്ക്കപേക്ഷിച്ചിരിയ്ക്കുകയായിരുന്നു രഞ്ജിത് സിംഗ്. അവധിയ്ക്ക് ഒരുദിവസം മുന്നേ ഭീകരരുടെ വെടിയേറ്റ് അദ്ദേഹം ജീവന് വെടിഞ്ഞു.
കുഞ്ഞു ജനിച്ചു കഴിഞ്ഞയുടനേ തന്നെ ഭര്‍ത്താവിന്റെ ഭൗതികശരീരം കാണണമെന്നും, അച്ഛന്റെ ഭൗതികശരീരം മകളേയും കാട്ടണമെന്നും വാശിപിടിച്ച് ഷിമുദേവി കുഞ്ഞുമൊത്ത് ആശുപത്രിയില്‍ നിന്ന് നേരിട്ട് സംസ്കാരച്ചടങ്ങുകള്‍ക്കെത്തി. തങ്ങളുടെ മകള്‍ വളര്‍ന്ന് അച്ഛന്റെ പാത സ്വീകരിച്ച് ഒരുദിവസം ഇന്ത്യന്‍ കരസേനയില്‍ ചേരുമെന്നും രാഷ്ട്രത്തിനായി ജീവിയ്ക്കുമെന്നും ആ അമ്മ പത്രലേഖകരോട് പറഞ്ഞു. വികാരനിര്‍ഭരമായ ഈ രംഗങ്ങള്‍ കണ്ടുനിന്നവര്‍ക്കാര്‍ക്കും കരച്ചിലടക്കാനായില്ല.