തിത്ത്മത്തി: അമിതവേഗത്തിലെത്തിയ കേരളത്തിലെ ലക്ഷ്വറി ടൂറിസ്റ്റ് ബസിടിച്ച് ഗുരുതര പരിക്കേറ്റ കൊമ്പനാന ചരിഞ്ഞു. റൗഡി റംഗ എന്ന 38 വയസുള്ള കൊമ്പനാണ് ചരിഞ്ഞത്.
കുടകിലെ തിത്ത്മത്തി റോഡ് പാര്‍ശ്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ് അപകടം. ആനയുടെ മുതുകിലും ദേഹത്തും സാരമായി പരിക്കേറ്റിരുന്നു. എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയിലായിരുന്നു ആന.
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കല്പക ടൂറിസ്റ്റ് ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
കര്‍ണാടക വനം വന്യജീവി വകുപ്പിനെയും മൃഗസംരക്ഷണ, പോലീസ് വിഭാഗങ്ങളെയും നാട്ടുകാര്‍ വിവരമറിയിച്ചു.