ന്യൂഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിക്കുമെന്ന് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് രഹുല്‍ ഗാന്ധി പറഞ്ഞത്.
കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ താനും ഏതു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്നും കേന്ദ്രത്തില്‍ സഖ്യ രൂപീകരണത്തിനായി ബിഎസ്പിയുമായി ചര്‍ച്ച നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.