പാറ്റ്ന: മദ്യ നിരോധന നിയമത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. മദ്യ നിരോധന നിയമത്തിലെ ഭേദഗതി ഐകകണ്ഠേനെയാണ് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്. 2016 ഏപ്രില്‍ അഞ്ചിനാണ് ബിഹാറില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്തെ പാവപ്പെട്ട ആളുകള്‍ക്കുവേണ്ടിയാണ് മദ്യ നിരോധന നിയമം നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇവര്‍ വരുമാനത്തിന്റെ മുഖ്യപങ്കും മദ്യം വാങ്ങുന്നതിനാണ് ചെലവാക്കുന്നതെന്ന്. പാവപ്പെട്ടവരുടെ പുരോഗതിക്കുവേണ്ടിയാണ് മദ്യ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പോലീസ് ദുരുപയോഗിക്കുന്നതായി വ്യാപകമായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. മദ്യം പിടിച്ചെടുക്കുന്ന വീടുകളും വാഹനങ്ങളും കണ്ടുകെട്ടാനുള്ള വ്യവസ്ഥകളിലും ജാമ്യമില്ലാ വ്യവസ്ഥകളിലും ഭേദഗതി വരുത്തിയതായാണ് സൂചന.