ന്യൂഡല്‍ഹി: ആരോപണങ്ങളും അന്വേഷണം നേരിടുന്നതിനിടെ ഐസിഐസിഐ ബാങ്ക് എംഡി ചന്ദാ കൊച്ചാര്‍ രാജിവെച്ചു. ബാങ്കിന്റെ പുതി എംഡിയായി ബാങ്ക് സിഒഒ ആയ സന്ദീപ് ബക്ഷി സ്ഥാനമേല്‍ക്കും. വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് ചന്ദായുടെ രാജി.
രാജി വയ്ക്കാനുള്ള ചന്ദാ കൊച്ചാറിന്റെ തീരുമാനം താമസംകൂടാതെ അംഗീകരിക്കുകയായിരുന്നെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, നേരത്തെ നിശ്ചയിച്ച അവധിയാണെന്നും നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചതാണെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അധികൃതര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ചന്ദാ കൊച്ചാര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനെതിരേ ഡയറക്ടടര്മാര് രംഗത്ത് വന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 2019 മാര്‍ച്ച് 31 വരെയായിരുന്നു ചന്ദാ കൊച്ചാറിന്റെ കാലാവധി.