ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ഹെലികോപ്റ്ററില്‍ പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദര്‍ ആ സമയം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചത്.
പാക് അധീന കാശ്മീരില്‍ നിന്നെത്തിയ ഹെലികോപ്റ്റര്‍ ഇന്ത്യന്‍സേന വെടിവച്ചിടാന്‍ ശ്രമിച്ചു എന്നാല്‍ ഹെലികോപ്റ്റര്‍ തരിച്ച് പാക് അധീന കാശ്മീരിലേക്ക് തന്നെ തിരിച്ചു പറക്കുകയായിരുന്നു. ഏകദേശം 12.13നാണ് ഹെലികോപ്റ്റര്‍ ആദ്യമായി കണ്ടത്. ശബ്ദം കേട്ട സൈനികര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിടാന്‍ ശ്രമം നടത്തി. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം മാത്രമാണ് നടത്തിയതെന്നും വലിയ പ്രഹര ശേഷിയുള്ള ആന്റി എയര്‍ക്രാഫ്റ്റ് ആയുധങ്ങള്‍ ഉപയോഗിച്ചില്ലെന്നും സൈന്യം അറിയിച്ചു.
നിയന്ത്രണ രേഖയുടെ കരാര്‍ പ്രകാരം നിയന്ത്രണ രേഖയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹെലികോപ്റ്ററുകള്‍ കടക്കാന്‍ പാടില്ല. അതുപോലെ ചിറകുകളുള്ള യുദ്ധ വിമാനങ്ങല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലും പറക്കാന്‍ പാടില്ലെന്നാണ് കരാര്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ വിഷയം അന്താരാഷ്ട്രാ തലത്തില്‍ തന്നെ ചൂടുപിടിയ്ക്കുകയാണ്.