ന്യൂഡല്‍ഹി: നിയമനിര്‍മ്മാതാക്കളായ ലോക്സംഭാംഗങ്ങളും നിയമസഭാംഗങ്ങളും കോടതികളില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി. എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ തുടങ്ങിയവര്‍ അഭിഭാഷകരായി പ്രവര്‍ത്തിക്കുന്നതിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമപ്രകാരം പ്രശ്നമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.